Hot Posts

6/recent/ticker-posts

ആംആദ്മി പാർട്ടി നേടിയ വിജയത്തിന്റെ അലകൾ കേരളത്തിലേയ്ക്കും വ്യാപിക്കുന്നു!


പാലാ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വളർന്നു പന്തലിക്കുന്ന പാർട്ടിയായി ആം ആദ്മി  പാർട്ടി മാറിയിരിക്കുന്നുഎന്ന് പാലായിലെ ആം ആദ്മി പാർട്ടി നേതാക്കൾ അഭിപ്രായപ്പെട്ടു. 117 ൽ 91 സീറ്റുകൾ കരസ്തമാക്കിയ പാർട്ടിയുടെ വിജയം എ എ പി  മണ്ഡലം കമ്മിറ്റി പാലാ ടൗണിൽ മധുരം വിതരണം ചെയ്തുകൊണ്ട് ആഘോഷിച്ചു. 



അക്രമ രാഷ്ട്രീയത്തിനും, അഴിമതിക്കും, സ്വജനപക്ഷപാതത്തിനും, കെടുകാര്യസ്ഥതക്കും എതിരെയുള്ള പ്രവർത്തനങ്ങളുമായി ആംആദ്മി പാർട്ടി മുന്നേറുകയാണ്.അതിന്റെ അലയൊലികൾ കേരളത്തിലും ,പാലായിലും കടന്നു വരുമെന്നും,പാലാ നഗരസഭയിൽ എ എ പി ക്ക് കൗൺസിലർ മാർ ഉണ്ടാകുമെന്നും എ എ പി നേതാക്കൾ പറഞ്ഞു.


കോവിഡ് കാലത്തു പൊതുജനങ്ങളുടെ ദുരിതങ്ങൾ കണ്ടില്ല എന്ന്‌ നടിച്ചു, ഉദ്യോഗസ്ഥന്മാർക്ക് അമിതമായ ശമ്പളർദ്ധനവ് മുൻകാലപ്രാബല്യത്തോടെ നൽകുകയും കേരളജനതയുടെ മേൽ വൻ നികുതികൾ അടിച്ചേല്പിച്ചും സംസ്ഥാനത്തെ ഒന്നാകെ കടക്കെണിയിലേയ്ക്കു മുക്കി താഴ്ത്തുന്ന നയങ്ങളാണ് കേരളസർക്കാർ സ്വീകരിച്ചു വരുന്നതെന്നും എ എ പി നേതാക്കൾ പറഞ്ഞു.

റബ്ബറിന് 200 രൂപ നൽകുമെന്ന് പ്രകടന പത്രികയിൽ നൽകിയ വാഗദാനം ഈ ബഡ്‌ജറ്റ്റിലൂടെ നടപ്പാക്കണം എന്ന്‌ വിജഘോഷം ഉൽഘാടനം ചെയ്തുകൊണ്ട് മണ്ഡലം കൺവീനർ ജയേഷ് പി ജോർജ് പറഞ്ഞു. 

മണ്ഡലം സെക്രട്ടറി ജോയി കളരിക്കൽ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ നായർ മേവിട, ജോബി ജോർജ്, ഡെന്നി കിഴപറയാർ, adv. റോണി ജോസ്, മാർട്ടിൻ കല്ലറക്കൽ, ഓ ഡി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

Reactions