Hot Posts

6/recent/ticker-posts

മീനച്ചിൽ ഹിന്ദു മഹാസംഗമം; സ്വാഗത സംഘം രൂപീകരിച്ചു


പാലാ: 29-ാമത് മീനച്ചിൽ ഹിന്ദു മഹാസംഗമത്തിനുള്ള സ്വാഗതസംഘം രൂപീകരിച്ചു.അരുണാപുരം ശ്രീരാമകൃഷ്ണ ആദർശ സംസ്കൃത കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ആർഎസ്എഎസ് പൊൻകുന്നം സംഘജില്ലാ സംഘചാലകും ജന്മഭൂമി എഡിറ്ററുമായ കെ.എൻ.ആർ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു.



ഡോ.എൻ.കെ. മഹാദേവൻ അദ്ധ്യക്ഷനായി.മീനച്ചിൽ ഖണ്ഡ് സംഘചാലക് കെ.കെ.ഗോപകുമാർ, ഡോ.പി.സി. ഹരികൃഷ്ണൻ,ടി.എൻ. രാജൻ, മനീഷ് ഹരിദാസ്, കെ. ഗോപിനാഥ് കല്ലമ്മാക്കൽ, സി.കെ. അശോക്, മായ ജയരാജ്, ബിനീഷ് ചൂണ്ടച്ചേരി തുടങ്ങിയവർ സംസാരിച്ചു. 


സ്വാഗതസംഘം ഭാരവാഹികളായി സ്വാമി സ്വപ്രഭാനന്ദമഹാരാജ്, സ്വാമി വീതസംഗാനന്ദ മഹാരാജ്, സ്വാമി യതീശ്വരാമൃത ചൈതന്യ, ഡോ.എൻ.കെ. മഹാദേവൻ എന്നിവർ രക്ഷാധികാരികളും അഡ്വ.രാജേഷ് പല്ലാട്ട് (പ്രസിഡന്റ്), അഡ്വ.ജി. അനീഷ് (ജനറൽ സെക്രട്ടറി), മനീഷ് ഹരിദാസ്(ജനറൽ കൺവീനർ),സി.കെ. അശോക്, ഡോ.പി.സി. ഹരികൃഷ്ണൻ (കൺവീനർമാർ), റെജി കുന്നനാംകുഴി (ഖജാൻജി) എന്നിവരുടെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപീകരിച്ചു.
Reactions