Hot Posts

6/recent/ticker-posts

പാലാ ഇടപ്പാടിയിൽ ആൾതാമസമില്ലാത്ത വീട്ടിലേ കിണറ്റിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി


പാലാ ഇടപ്പാടിയിൽ ആൾതാമസമില്ലാത്ത വീട്ടിലേ കിണറ്റിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തിനു തൊട്ടടുത്തുള്ള വീടിനടുത്തെ കിണറ്റിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്. ഇടപ്പാടി മുല്ലശ്ശേരി വീട്ടിൽ (49) വയസ്സുള്ള ഗിരീഷ് കുമാർ ആണ് മരിച്ചത്.



ഇയാളെ ഫെബ്രുവരി 27 ആം തീയതി മുതൽ കാണാതാവുകയായിരുന്നു. വീട് വാടകയ്ക്ക് എടുക്കാനായി എത്തിയവർ വീടും പരിസരവും നിരീക്ഷിക്കുന്നതിന് ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. 


ഉടൻ തന്നെ അവർ വിവരം പോലീസിൽ അറിയിച്ചു. ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ട നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റി.
Reactions