പാലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ മരിയസദനം ചാരിറ്റബിൾ ടെസ്റ്റിൽ വനിതാദിനം ആഘോഷിച്ചു. പാലാ ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രീലത ഉദ്ഘാടനം നിർവഹിച്ചു.
എഴുത്തുകാരിയും കവിയത്രിയുമായ സിജിത അനിൽ, ഹോളിക്രോസ് സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റാണി, മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ്, സുദേവ് എസ് ബീറ്റ് ഓഫീസർ, ഷാജിമോൻ എ. എസ്, CRO ജനമൈത്രി പോലീസ് പാലാ എന്നിവർ സംസാരിച്ചു. മരിയസദനം മാനേജിങ് ട്രസ്റ്റി മിനി സന്തോഷ്, മരിയസദനം അന്തേവാസികൾ സ്റ്റാഫുകൾ എന്നിവർ പ്രസ്തുത യോഗത്തിൽ പങ്കെടുത്തു.
