Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും


കോട്ടയം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരും. വൈകുന്നേരം 6.30 നും രാത്രി 11.30 നും ഇടയിൽ 15 മിനിറ്റായിരിക്കും നിയന്ത്രണം. ന​ഗരപ്രദേശങ്ങളെയും ആശുപത്രി, പമ്പ് ഹൗസ് തുടങ്ങിയവയെയും മറ്റ് അവശ്യസേവനങ്ങളെയും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.



അതേസമയം ​രാജ്യത്ത് കൽക്കരി ക്ഷാമം  രൂക്ഷമായി തുടരുകയാണ്. താപനിലയങ്ങളിലെ കൽക്കരി ശേഖരം കുറഞ്ഞതാണ് ​വൈദ്യുതിപ്രതിസന്ധിയിലേക്ക് നയിച്ചത്. 



രണ്ട് ദിവസങ്ങൾക്കകം പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും അടിയന്തിര സാഹചര്യം നേരിടാൻ മറ്റൊരു കമ്പനിയുമായി കരാർ ഒപ്പിട്ടതായും അധികൃതർ അറിയിച്ചു. 
Reactions