പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
ഭരണങ്ങാനം: കർഷകരാണ് രാജ്യത്തിൻ്റെ നട്ടെല്ലെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ഉദ്ഘാടനവും പച്ചക്കറി തൈ വിതരണവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സണ്ണി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിനോദ് ചെറിയാൻ വേരനാനി, ആനന്ദ് ചെറുവള്ളി, ജോസ് ചെമ്പകശ്ശേരി, ലാലി മൈക്കിൾ, ലിൻസി സണ്ണി, അനുമോൾ തോമസ്, ജോസുകുട്ടി അമ്പലമറ്റത്തിൽ, ജെസ്സി ജോസ്, ബിജു എൻ എം, സോബി സേവിയർ, സുധ ഷാജി, ബീന ടോമി, റെജി മാത്യു, കൃഷി ഓഫീസർ അഖിൽ കെ രാജു, ജിതേഷ് ഗോപി എന്നിവർ പ്രസംഗിച്ചു.

