Hot Posts

6/recent/ticker-posts

ഗാന്ധിജിയെ ആദരിക്കാൻ ബ്രിട്ടൻ പുറത്തിറക്കിയ നാണയം പാലായിൽ

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743



 ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെ ആദരിക്കാൻ ബ്രിട്ടൻ പുറത്തിറക്കിയ പ്രത്യേക നാണയം പാലായിൽ എത്തി. പാലാ സ്വദേശിയും ആർസിഎൻ ലണ്ടൻ റീജിയൻ ബോർഡ് മെമ്പറുമായ എബ്രാഹം പൊന്നുംപുരയിടമാണ് നാണയം ബ്രിട്ടനിൽനിന്നും പാലായിൽ എത്തിച്ചത്. 
തുടർന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ശേഖരത്തിൽ ഉൾപ്പെടുത്താനായി  ചെയർമാൻ എബി ജെ ജോസിന് കൈമാറി.



 ബ്രിട്ടൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഗാന്ധിജിയെ ആദരിക്കാനായി നാണയം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വചനം ആലേഖനം ചെയ്ത പ്രത്യേക നാണയമാണ് ബ്രിട്ടൻ പുറത്തിറക്കിയത്. 


കഴിഞ്ഞ വർഷം അവസാനമാണ് ഒരുവശത്ത് ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയും മറുവശത്ത് ഗാന്ധിജിയുടെ ഏറ്റവും പ്രശസ്തമായ ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന വചനവും ഉൾപ്പെടുത്തിയ  ‘കലക്ടേഴ്സ് കോയിൻ’ പുറത്തിറക്കിയത്. റോയൽ മിൻ്റ് പുറത്തിറക്കിയ ഈ നാണയത്തോടൊപ്പം ഗാന്ധിജിയെക്കുറിച്ചുള്ള ലഘു വിവരണവും ചേർത്തുള്ള ലഘുലേഖയും ഉൾപ്പെടുന്നു. അഞ്ച് പൗണ്ടിൻ്റെ നാണയമാണ് പാലായിൽ എത്തിച്ചത്.
Reactions