കൊഴുവനാല്‍: ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെ നിർമാണം ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു ജോസ് കെ മാണി. സംസ്ഥാന ഗവണ്മെന്‍റ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുന്നതിനാണെന്നും പ്രാധമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാവുമ്പോള്‍ ഈ പ്രദേശത്തെ ജനതക്കും സമഗ്ര ആരോഗ്യം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യരംഗത്തെ പ്രവര്‍ത്തനം പ്രത്യേകം പ്രശംസനീയമാണെന്നും എംപി അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നിമ്മി ട്വിങ്കിള്‍രാജ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ മാത്യു തോമസ്, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ റൂബി ജോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജേഷ് ബി, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സ്മിതാ വിനോദ്, ബ്ലോക്ക് മെമ്പർ ജെസി ജോർജ്ജ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജോസഫ് പി.സി, ഗോപി കെ.ആര്‍, ആനീസ് കുര്യന്‍, മഞ്ചു ദിലീപ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് കെ, എന്‍.എച്ച്.എം എഞ്ചിനീയർ രഞ്ചിനി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യാ, ജോര്‍ജ് റ്റി എന്നിവർ സംസാരിച്ചു.
കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്‍റെയും എന്‍.എച്ച്.എമ്മിന്റെയും സംയുക്ത സാമ്പത്തിക പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 49 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയ്ക്ക് 34 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് വകയിരിത്തിയിരിക്കുന്നത്.

