പാലാ: കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാർ നടത്തുന്ന പ്രതിഷേധത്തെ തുടർന്ന് കെഎസ്ആർടിസി സർവ്വീസുകൾ എല്ലാം മുടങ്ങിയത് പ്രവർത്തി ദിനമായ ഇന്ന് ആയിരക്കണക്കിന് യാത്രക്കാരെ ബന്ധികളാക്കിയതായി പാസഞ്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു.
നിരവധി പരീക്ഷകൾ നടക്കുന്ന സമയത്ത് ഉണ്ടായ സർവ്വീസ് മുടക്കം വിദ്യാർത്ഥികൾ അടക്കമുള്ളവരെയും ബാധിച്ചിട്ടുണ്ട്. നാളെ (ശനിയാഴ്ച്ച) പി.എസ്.സി വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ ക്രമീകരിച്ചിട്ടുണ്ട്. കെഎസ്ആർടിസി മാത്രം സർവ്വീസ് തുടങ്ങുന്ന റൂട്ടുകളിൽ യാത്രക്കാർ ഇതോടെ തന്നെ വലഞ്ഞിരിക്കുകയാണ്.
സർവ്വീസ് മുടക്കം പരിഹരിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതി ആവശ്യപ്പെട്ടു. ചെയർമാൻ ജയ്സൺ മാന്തോട്ടം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

