Hot Posts

6/recent/ticker-posts

സ്റ്റുഡൻ്റ്സ് മാർക്കറ്റുകൾക്ക് തുടക്കം


കോട്ടയം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പഠനോപകരണങ്ങളുടെ അമിതവിലക്കയറ്റം പരിഹരിക്കുന്നതിനും പഠനചെലവ് ലഘൂകരിക്കു
ന്നതിനുമായി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് സഹകരണ വിപണിയ്ക്ക് തുടക്കം. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ ഫെഡും പ്രാഥമിക സഹകരണ സംഘങ്ങളും മുഖേന സംഘടിപ്പിക്കുന്ന വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിർവഹിച്ചു. 



സംസ്ഥാനമൊട്ടാകെ 300 സഹകരണ സംഘങ്ങളിലും 100 കണ്‍സ്യൂമര്‍ ഫെഡ് സ്റ്റോറുകളിലും സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് സജ്ജമാക്കിയിട്ടുള്ളതായി മന്ത്രി പറഞ്ഞു. വിവിധ കമ്പനികളുടെ സ്കൂൾ ബാഗുകൾ, കുടകൾ, ടിഫിൻ ബോക്സ്, വാട്ടർബോട്ടിൽ, റെയിൻ കോട്ട്  എന്നിവയും നോട്ട് ബുക്കുകൾ, പേന, പെൻസിൽ തുടങ്ങിയ അനുബന്ധ പഠന സാമഗ്രികളും മിതമായ വിലക്ക് സ്റ്റോറുകളിൽ നിന്ന് വാങ്ങാനാകും. കോട്ടയം ജില്ലയിലെ 33 സഹകരണ സംഘങ്ങളിലും പത്ത് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലും സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് പ്രവർത്തിക്കും.




കോട്ടയം നഗരസഭ കുമാരനല്ലൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ആദ്യ വില്പന നിര്‍വ്വഹിച്ചു. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ്, ഭരണ സമിതിയംഗം ആർ പ്രമോദ് ചന്ദ്രൻ, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.എം.രാധാകൃഷ്ണന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എന്‍. അജിത് കുമാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ രാജീവ് എം. ജോണ്‍, ഡി.സി.എച്ച്. വൈസ് പ്രസിഡന്റ് കെ.എന്‍. വേണുഗോപാല്‍, , കുമാരനല്ലൂര്‍ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ആര്‍.ചന്ദ്രമോഹന്‍, ആര്‍പ്പൂക്കര സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ.ഷാജി, സര്‍ക്കിള്‍ സഹകരണ യൂണിയനംഗം പി.ജി.സുകുമാരന്‍ നായര്‍, ജില്ലാ പോലീസ് സൊസൈറ്റി മുന്‍ പ്രസിഡന്റ് ബാബു ജോര്‍ജ്ജ് എന്നിവർ സംസാരിച്ചു.
Reactions