Hot Posts

6/recent/ticker-posts

വിവാഹ വാഗ്ദാനം നൽകി പീഡനം: പാലായിൽ യുവാവ് അറസ്റ്റിൽ


പാലാ: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തശേഷം മറ്റൊരു വിവാഹം കഴിച്ച യുവാവ് പിടിയിൽ. പാലാ കടപ്പാട്ടൂർ കത്തീഡ്രൽ പള്ളിക്ക് പിന്നിൽ​ വാടകക്ക്​ താമസിച്ച അയർക്കുന്നം തെക്കേമഠത്തിൽ സോനു രാജനെയാണ്​ (29) പാലാ എസ്എച്ച്ഒ കെ.പി.തോംസൺ അറസ്റ്റ് ചെയ്തത്. 



2020 മുതൽ സോനുവും പരാതിക്കാരിയും ഒന്നിച്ചു താമസിക്കുകയായിരുന്നു. ഇക്കാലങ്ങളിൽ ഇയാൾ പരാതിക്കാരിയിൽ നിന്ന് 3 പവനിലധികം ആഭരണങ്ങളും 5 ലക്ഷത്തോളം രൂപയും കൈക്കലാക്കിയിരുന്നു. ഏപ്രിലിൽ ഇയാൾ ഇവിടെ നിന്ന് കടന്നുകളയുകയും മറ്റൊരു വിവാഹം കഴിക്കുകയുമായിരുന്നു.


Reactions