തിരുവനന്തപുരം: ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ കെഎസ്ആർടിസി പണിമുടക്ക്. ശമ്പള പ്രതിസന്ധിയിൽ ഗതാഗത മന്ത്രി ആന്റണി രാജു യൂണിയനുകളുമായി നടത്തിയ ചർച്ചയിലും തീരുമാനങ്ങളുണ്ടായില്ല. സിഐടിയു പണിമുടക്കിൽ പങ്കെടുക്കില്ല.
ഭരണകക്ഷി സംഘടനയായ എഐടിയുസി, കോൺഗ്രസ് സംഘടനയായ ടിഡിഎഫ്, ബിഎംഎസ് എന്നിവരാണു പണിമുടക്കിൽ പങ്കെടുക്കുന്നത്. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചാണു പണിമുടക്ക്.

