Hot Posts

6/recent/ticker-posts

പാലാ ഡിപ്പോ ഉയർന്ന വരുമാനനേട്ടത്തിൽ

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


പാലാ: കോവിഡ് മാന്ദ്യത്തിനു ശേഷം സർവീസുകൾ പുനരാരംഭിക്കുകയും നിയന്ത്രണങ്ങൾ ഒഴിവാക്കപ്പെടുകയും ചെയ്തതിനെ തുടർന്ന് പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോ ഉയർന്ന വരുമാന നേട്ടത്തിലെത്തി. യാത്രക്കാർ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതലായി പ്രയോജനപ്പെടുത്തിയതും ഡിപ്പോയ്ക്ക് നേട്ടമായി. പല സർവ്വീസുകൾക്കും അരലക്ഷത്തിനു മുകളിലാണ് കളക്ഷൻ. 



ദീർഘദൂര സർവ്വീസുകൾക്കും അര ലക്ഷത്തിനു മുകളിൽ കളക്ഷൻ ലഭിച്ചു തുടങ്ങി. നിരക്കു വർദ്ധനവിനു ശേഷമാണ് ഈ വർദ്ധനവ് കാണിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ സൂപ്പർ ക്ലാസ് സർവീസുകൾ ഉള്ള പാലാ ഡിപ്പോ പഴയ പ്രതാപം വീണ്ടെടുക്കുവാൻ ശ്രമിക്കുകയാണ്.


100-ൽ പരം ബസുകൾ ഉണ്ടായിരുന്ന ഈ മോഡൽ ഡിപ്പോയിൽ ഇന്ന് 56 ഷെഡ്യുൾ മാത്രമാണുള്ളത്. ഡ്രൈവർമാരുടെ എണ്ണക്കുറവും സുഗമമായ സർവ്വീസുകൾക്ക് തടസ്സമാകുന്നുണ്ട്. പല ബസുകളും പഴക്കം ചെന്നവയുമാണ്. കൂടുതൽ ചെയിൻ സർവ്വീസുകൾ ആരംഭിക്കണമെന്നും നിർത്തലാക്കിയ സർവ്വീസുകൾ പുനരാരംഭിക്കണമെന്നും യാത്രക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു വരികയാണ്.
Reactions