Hot Posts

6/recent/ticker-posts

പാലാ നഗരസഭ പ്രതിപക്ഷ നടപടിയെ ശക്തമായി വിമർശിച്ച് ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


പാലാ: നഗരസഭാ കൗൺസിൽ യോഗം തടസ്സപ്പെടുത്തിയ പ്രതിപക്ഷ കൗൺസിലർമാരുടെ നടപടി അപലനീയമാണെന്ന് നഗരസഭാ ചെയർമാൻ  ആൻ്റാ പടിഞ്ഞാറേക്കര പറഞ്ഞു. പ്രതിപക്ഷ കൗൺസിലർമാർ എല്ലാം ഒപ്പിട്ട് നൽകിയ വിഷയം കൂടി അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യാനാണ് കൗൺസിൽ ചേർന്നത്. എന്നാൽ പ്രതിപക്ഷം നോട്ടീസ് നൽകിയ വിഷയം ചർച്ച ചെയ്യുവാൻ തയ്യാറാവാതെ യുഡിഎഫ് കൗൺസിലർമാർ അജണ്ടയിൽ ഇല്ലാത്തതും നോട്ടീസ് നൽകാത്തതുമായ മറ്റൊരു വിഷയം ഉയർത്തി പ്ലാക്കാർഡുകളുമായി യോഗം തടസ്സപ്പെടുത്തുകയാണ് ഉണ്ടായത്.



മാസങ്ങളായി പെയ്തിറങ്ങിയ മഴ മൂലം ചെളി നിറഞ്ഞ റോഡ്പണി സംബന്ധിച്ചാണ് പ്രതിപക്ഷം നോട്ടീസ് തൽകിയിരുന്നത്. എന്നാൽ റോഡ്‌ യാത്രായോഗ്യമാക്കിയതിലെ അസഹിഷ്ണുതയാണ് പുതിയ ആവശ്യത്തിൻ്റെ പിന്നിലെന്ന് ചെയർമാൻ പറഞ്ഞു. തിരികെ അയച്ച ഡയാലിസിസ് മെഷീനുകൾ ഇവിടെ വീണ്ടും എത്തിച്ച് സ്ഥാപിക്കുകയും ഡയാലിസിസ് ആരംഭിക്കുകയും ക്യാൻസർ വിഭാഗത്തിനായി പുതിയ വാർഡുകൾ സജ്ജീകരിക്കുകയും ചെയ്തു. ഭൂരിഭാഗം ചികിത്സാ വിഭാഗങ്ങളും പുതിയ മന്ദിരത്തിലേക്ക് നവീന സൗകര്യങ്ങളോടെ മാറ്റി സ്ഥാപിച്ചു. 200-ൽ പരം വാഹനങ്ങൾക്ക് വിപുലമായ പാർക്കിംഗ് സൗകര്യവും സന്ദർശകർക്ക് ടോയ്ലറ്റ് ബ്ലോക്കും നിർമ്മിച്ച് നൽകി.


ആശുപത്രി റോഡ് പൊതുമരാമത്ത് വകുപ്പിന്റേതാണ്. ഇവിടെ നഗരസഭയ്ക്ക് പണി നടത്തുവാൻ കഴിയില്ല. റോഡ് റീ ടാർ ചെയ്യുവാൻ പ്രത്യേക അനുമതി ലഭ്യമാക്കിയിട്ടുള്ളതുമാണ്. ഇതിനായി 25 ലക്ഷം രൂപ പിഡബ്ല്യുഡി ചിലവഴിക്കും. ഇതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ആശുപത്രി റോഡ് വീതികൂട്ടുന്നതിന്  3.75 കോടി രൂപ അനുവദിച്ചത് പ്രയോജനപ്പെടുത്തിയിട്ടില്ല. ഇതിന് എംഎൽഎ യാണ് നടപടി സ്വീകരിക്കേണ്ടത് എന്നും ചെയർമാൻ പറഞ്ഞു.

റോഡ് നവീകരണത്തിനും അറ്റകുറ്റപണിക്കും എൽഡിഎഫ് സർക്കാർ പാലായിലേക്ക് കോടികൾ നൽകിയിട്ടും പാലാ ജനറൽ ആശുപത്രി റോഡിനെ സ്ഥിരമായി അവഗണിക്കുകയാണ് ഉണ്ടായത്. നഗരസഭയുടെ ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിരവധി പദ്ധതികൾ നടപ്പാക്കുമെന്നും ചെയർമാൻ പറഞ്ഞു. ഇതെല്ലാം യുഡിഎഫിനെ അലോത്സപ്പെടുത്തുകയാണ്. എങ്ങനെയും പുകമറ സൃഷ്ടിക്കാമോ എന്നാണ് യുഡിഎഫ് തന്ത്രം എന്നും ചെയർമാൻ ആരോപിച്ചു.
Reactions