Hot Posts

6/recent/ticker-posts

അപകടക്കെണിയായ പാലാ- കോഴ റോഡിൽ വീണ്ടും വാഹനാപകടം

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


പാലാ- കോഴ റോഡിൽ പാറേക്കണ്ടം വളവിൽ കാർ ഇലക്ട്രിക് തൂണിൽ ഇടിച്ചു മറിഞ്ഞു. അപകടകരമായ വളവുകൾ ഉള്ളതും വീതി കുറഞ്ഞതുമായ തിരക്കേറിയ ഈ റോഡിൽ അപകടങ്ങൾ പതിവാണ്. വളവു നിവർത്തി റോഡിന്റെ വീതി കൂട്ടണമെന്നും സുരക്ഷിത യാത്രയ്ക് അനുയോജ്യമായ വിധം നവീകരിക്കണമെന്നുമുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.



റോഡ് വികസനത്തിനായി സർവേയും കഴിഞ്ഞതാണ്. പല ഭാഗത്തും ഇരുനിര ഗതാഗതത്തിന് സൗകര്യം ഇല്ല. വാഹനങ്ങൾ ഇടിച്ചു തകർക്കുന്ന റോഡരികിലുള്ള മതിലുകൾ ഒരോ തവണയും പൊളിച്ചു കെട്ടേണ്ട അവസ്ഥയാണ് പലർക്കും. അപകടത്തിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കേണ്ട ചുമതല ഇവിടുത്തെ നാട്ടുകാർക്കാണ്. 

റോഡ് വികസനത്തിന് ഇനിയെങ്കിലും അധികൃതർ തയ്യാറാവണമെന്ന ആവശ്യം ശക്തമാവുകയാണ്. പല അപകടങ്ങളും സംഭവസ്ഥലത്തു തന്നെ ഒത്തുതീർപ്പാക്കപ്പെടുന്നതിനാൽ റിപ്പോർട്ട് ചെയ്യുന്ന അപകടങ്ങൾ കുറവാണ്. ഈ റോഡിൽ കാൽനട യാത്രയും ദുഷ്കരമാണ്.
Reactions