Hot Posts

6/recent/ticker-posts

മുഖ്യമന്ത്രിയ്ക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ ​ഗൂഢാലോചനയുടെ ഭാഗം: കേരളാ കോണ്‍ഗ്രസ് (എം)

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരേ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ദുഷ്ടലാക്കോടെയുള്ളതും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്റി പാര്‍ട്ടി യോഗം വിലയിരുത്തി. ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളും നുണക്കഥകളും കേരളത്തില്‍ വിലപ്പോകില്ല. 



ഒരിക്കല്‍ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞ ആരോപണങ്ങളുടെ ഹീനമായ ആവര്‍ത്തനം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും ആക്ഷേപിച്ച് അപകീര്‍ത്തിപ്പെടുത്താനുള്ള ഈ ഗൂഢപദ്ധതി കേരളം വീണ്ടും അവജ്ഞയോടെ തള്ളുമെന്നും യോഗം വിലയിരുത്തി.

പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തോമസ് ചാഴികാടന്‍ എംപി, എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യൻ കുളത്തുങ്കല്‍,  മുൻ എംഎൽഎ സ്റ്റീഫൻ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
Reactions