Hot Posts

6/recent/ticker-posts

തിരുബാലസഖ്യം കാവുംകണ്ടം യൂണിറ്റ് പ്രവർത്തനവർഷ ഉദ്ഘാടനം നടത്തി



കാവുംകണ്ടം: തിരുബാലസഖ്യം കാവുംകണ്ടം യൂണിറ്റ് പ്രവർത്തനവർഷ ഉദ്ഘാടനവും സമ്മേളനവും പാരിഷ് ഹാളിൽ നടന്നു. പ്രസിഡന്റ് സിംജോ കോഴിക്കോട്ട് അധ്യക്ഷത വഹിച്ചു. വികാരി ഫാ. സ്കറിയ വേകത്താനം തിരുബാലസഖ്യം പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു. 



ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റർ ക്രിസ്റ്റിൻ പാറേമാക്കൽ തിരുബാലസഖ്യ പ്രവർത്തന മാർഗരേഖ അവതരിപ്പിച്ചു. തിരുബാലസഖ്യത്തിലെ പുതിയ അംഗങ്ങളുടെ അംഗത്വ സ്വീകരണവും നിലവിൽ ഉള്ള അംഗങ്ങളുടെ നവീകരണവും നടത്തി.  അധ്യാപകരായ ഷൈനി സണ്ണി വട്ടയ്ക്കാട്ട്, സിമി ജോസഫ് കട്ടക്കയം, അൽഫി മുല്ലപ്പള്ളിൽ, ആര്യ പീടികയ്ക്കൽ, ജോയൽ ആമിക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743


തിരുബാലസഖ്യത്തിന്റെ 2022 ലെ പുതിയ പ്രവർത്തനവർഷ ഭാരവാഹികളായി ഫാ.സ്കറിയ വേകത്താനം (ഡയറക്ടർ), സിസ്റ്റർ ക്രിസ്റ്റിൻ പാറേമാക്കൽ (വൈസ് ഡയറക്ടർ), സിംജോ സിജു കോഴിക്കോട്ട് (പ്രസിഡന്റ്), സിയോണ സിജുമോൻ കരിഞ്ഞാങ്കൽ (വൈസ് പ്രസിഡന്റ്), ജൂവൽ ജെൻസ് മാതാളിപ്പാറയിൽ (സെക്രട്ടറി), ദീപ്തി ഡിനൂപ് കുമ്മേനിയിൽ (ജോയിന്റ് സെക്രട്ടറി), ഐവിൻ ബിജു പള്ളിക്കുന്നേൽ (ഖജാൻജി), എഫ്റേം സെനീഷ് മനപ്പുറത്ത്, എൽവിൻ ബെന്നി കൂനാനിക്കൽ (ഓർഗനൈസർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.


Reactions