കാവുംകണ്ടം : ചെറുപുഷ്പ മിഷൻലീഗ് കാവുംകണ്ടം യൂണിറ്റിലെ 2022 - 2023 പ്രവർത്തനവർഷ ഉദ്ഘാടനവും സമ്മേളനവും കാവുംകണ്ടം പാരിഷ് ഹാളിൽ നടന്നു. ശാഖാ പ്രസിഡന്റ് ജോയൽ ആമിക്കാട്ട് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ഡയറക്ടർ ഫാ സ്കറിയ വേകത്താനം മിഷൻ ലീഗ് പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ ആമുഖ പ്രഭാഷണം നടത്തി. സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ മുഖ്യപ്രഭാഷണം നടത്തി. സൺഡേ സ്കൂളിലെ വിദ്യാർത്ഥികളുടെ അംഗത്വ നവീകരണവും അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികളുടെ അംഗത്വ സ്വീകരണവും പരിപാടിയിൽ നടന്നു.
ജിയാമോൾ ജിജോ കുറ്റക്കാവിൽ പ്രവർത്തന മാർഗരേഖ അവതരിപ്പിച്ചു. ജോഹാൻ വലിയപറമ്പിൽ, എവ്‌ലിൻ കല്ലാനിക്കുന്നേൽ, ആര്യ പീടികയ്ക്കൽ, അന്നു വാഴയിൽ, അൽഫി മുല്ലപ്പള്ളിൽ, ജീന താന്നിക്കൽ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



