പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
കോട്ടയം: കുടക്കച്ചിറ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണിക്ക് വിജയം. 11ൽ 10 സീറ്റുകൾ നേടി. യുഡിഎഫ് രൂപീകരിച്ച ജനാധിപത്യ മുന്നണിക്ക് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ഉണ്ടായത്.
സഹകരണ ജനാധിപത്യ മുന്നണിയിൽ കേരള കോൺഗ്രസ് എം – ഏഴ്, സിപിഐ എം – രണ്ട്, സിപിഐ ഒന്ന് വീതം പ്രതിനിധികൾ വിജയിച്ചപ്പോൾ ജനാധിപത്യ മുന്നണി പാനൽ നയിച്ച കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ജോർജ് പുളിങ്കാട് മാത്രമാണ് ജനറൽ വിഭാഗത്തിൽ വിജയിച്ചത്.
വിജയിച്ച സ്ഥാനാർത്ഥികൾ
കെ ജെ അഗസ്റ്റിൻ കാരിശേരിൽ, ജയിംസ് മാത്യു വെള്ളാമ്പൽ, ജോർജ് ജോസഫ് ചിരട്ടോലിയ്ക്കൽ, സോമി അഗസ്റ്റിൻ മുണ്ടയ്ക്കൽ, സോജി ജോസഫ് കൊല്ലാനിയ്ക്കൽ, ജോർജ് പുളിങ്കാട് (ജനറൽ), എം പി സുഭാഷ് മുടിക്കുന്നേൽ (നിക്ഷേപക വിഭാഗം), കെ ആർ രാജൻ കൊട്ടാരത്തിൽ (പട്ടികജാതി സംവരണം), സരിത മനോജ് വടക്കേകോട്ടയിൽ, സിനിമോൾ ജോസഫ് പുള്ളോലിൽ, സീനാ ജോൺ വടക്കേ തെരുവത്ത്കുന്നേൽ (വനിതാ സംവരണം)

