Hot Posts

6/recent/ticker-posts

അ​ഗ്നിപഥിനെതിരെ കോട്ടയത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ ഉപവാസസമരം



കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് പടിക്കൽ ഉപവാസം നടത്തി. യുഡിഎഫ് രാഷ്ട്രീയകാര്യ സമിതി അംഗം കെസി ജോസഫ് സമരം ഉദ്ഘാടനം ചെയ്തു. 
 


ഇന്ത്യൻ സൈന്യത്തെ കരാർ തൊഴിലാളികളാക്കുന്ന നിലപാട് സൈന്യത്തെ നിർവീര്യമാക്കുമെന്ന് കെസി ജോസഫ് പറഞ്ഞു. ആർഎസ്എസിന്റെ ​ഗൂഢ നീക്കമാണ് അഗ്നിപഥിന് പിന്നിലുള്ളതെന്നും കെസി ജോസഫ് ആരോപിച്ചു. 


പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743


ബ്ലോക്ക് പ്രസിഡന്റ് എസ് രാജീവ് സമരപരിപാടിയിൽ  അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറിമാരായ കുഞ്ഞ് ഇല്ലമ്പള്ളി, ഡോ  പി ആർ സോന തുടങ്ങിവർ ഉപവാസ സമരത്തിൽ പങ്കെടുത്തു.


Reactions