Hot Posts

6/recent/ticker-posts

പാലായില്‍ ഗോകുലം ഗോപാലന്റെ കോലം കത്തിച്ചു


പാലാ: മാവേലിക്കര കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിങ് കോളേജില്‍ തല്‍സ്ഥിതി തുടരാനുള്ള കോടതി വിധി നടപ്പിലാക്കാത്തതില്‍ പ്രതിക്ഷേധിച്ച എസ്.എന്‍.ഡി.പി. യോഗം യൂത്ത്മൂവ്‌മെന്റ് ഭാരവാഹികള്‍ക്ക് നേരെ നടന്ന പോലീസ് നടപടിയില്‍ പ്രതിക്ഷേധിച്ച് പാലായില്‍ എസ്.എന്‍ഡി.പി. മീനച്ചില്‍ യൂണിയന്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രതിക്ഷേധ പ്രകടനവും ഗോകുലം ഗോപാലന്റെ കോലം കത്തിക്കലും നടത്തി. 



യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം അരുണ്‍ കുളംമ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് കോട്ടയം ജില്ലാ കണ്‍വീനര്‍ അനീഷ് ഇരട്ടയാനി, സുധീഷ് ചെമ്പന്‍കുളം, സുമോദ് വളയത്തില്‍, അനീഷ് കോലത്ത്, സൂരജ് പാലാ, അനില്‍കുമാര്‍ പി.ജി., ബിന്ദു സജികുമാര്‍, സോമന്‍ വള്ളിച്ചിറ, സന്തോഷ് എം. പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ശാഖാ യോഗത്തിലെ യൂത്ത്മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743




Reactions