Hot Posts

6/recent/ticker-posts

ചേർപ്പുങ്കൽ ബിവിഎം കോളേജ് 'കൊമേഷ്യ' ഉദ്ഘാടനം ചെയ്തു



ചേർപ്പുങ്കൽ ബിവിഎം കോളേജിലെ കൊമേഴ്സ് അസ്സോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം അരുവിത്തുറ സെൻറ് ജോർജ് കോളേജ് അദ്ധ്യാപകനായ ബിനോയി സി ജോർജ് നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.



യോഗത്തിൽ റാങ്ക് ജേതാക്കളെ ആദരിക്കുകയും മികവ് പ്രകടിപ്പിച്ച വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുകയും ചെയ്തു.
ഡിപ്പാർട്മെന്റ് മേധാവി ഷീജ ജേക്കബ് ആശംസയർപ്പിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പരിപാടിയുടെ വിളംബരത്തിനായി രാവിലെ വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബും ഉണ്ടായിരുന്നു.

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743



Reactions