പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധ്യാന്യം ഓർമ്മപ്പെടുത്തി വീണ്ടും ലോക പരിസ്ഥിതി ദിനം. ജൂൺ 5 ലോക പരിസ്ഥിതി ദിനമാണ്. വർഷത്തിലെ ഈ ഒരു ദിവസം മാത്രമല്ല ഓരോ മിനിറ്റിലും പ്രകൃതി സംരക്ഷണത്തെക്കുറിച്ച് നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ട അവസ്ഥയിലൂടെയാണ് നാം എല്ലാവരും കടന്നുപോകുന്നത്. പരിസ്ഥിതി നാശത്തിലേക്ക് നയിക്കുന്ന വിവേചനമില്ലാത്ത വികസന പ്രവർത്തനങ്ങൾ നമ്മുടെ തന്നെ നാശത്തിന് കാരണമാവുകയാണ് ഇപ്പോൾ. 'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി' എന്നതാണ് ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശം.
നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ, പരിവർത്തനാത്മകമായ പ്രവർത്തനത്തിനാണ് ഈ സന്ദേശം ആഹ്വാനം ചെയ്യുന്നത്. മറ്റൊരു പ്രത്യേകത കൂടി ഈ വർഷത്തെ പരിസ്ഥിതി ദിനത്തിനുണ്ട്. 50 വർഷമായിരിക്കുന്നു ലോകം പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങിയിട്ട് എന്നതാണ് ആ പ്രത്യേകത. കുറച്ച് സമയം കൊണ്ട് വൻ വെള്ളക്കെട്ടിലേക്ക് നയിക്കുന്ന അതിവർഷവും ദിവസേയെന്നോണം വർദ്ധിച്ചു വരുന്ന ചൂടും നമ്മളെ ഓർമ്മിപ്പിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. പഠിപ്പിക്കുന്ന ചില പാഠങ്ങൾ ഉണ്ട്. ഇനി അത് വർഷത്തിൽ ഒരിക്കൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുന്നതിലോ അവസാനിക്കാൻ
പാടില്ല.
ഈ ഭൂമിയാകെ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധങ്ങളായ പാരിസ്ഥിത പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തി അത് നടപ്പിലാക്കുയും വേണം. അത് ഈ ഭൂമിയിൽ ജീവിക്കുന്ന ഓരോരുത്തരുടെയും കടമയാണ്. ഇത്തരം വലിയ വിഷയങ്ങളിൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് ചിന്തിക്കുന്നവർ ഇനിയും ഉണ്ടെങ്കിൽ അവരോട് : സ്വന്തം വീട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് തന്നെ പ്രകൃതി സംരക്ഷണത്തിന്റെ ഒരു ചവിട്ടുപടിയാണ്. ഈ വൈകിയ വേളയിലെങ്കിലും കൂടുതൽ പരിസ്ഥിതിസൗഹാർദ്ദപരമായി പ്രകൃതിയെയും അവയിലെ ജീവജാലങ്ങളെയും സംരക്ഷിച്ചുകൊണ്ടുന്ന വികസന പ്രവർത്തനങ്ങൾ മാത്രം മുന്നോട്ട് പോകേണ്ടതുണ്ട്. നാം വസിക്കുന്ന ഈ ഭൂമിക്ക് പകരമായി മറ്റൊന്നില്ല എന്ന് ഓർക്കുക. നമുക്ക് മാത്രമല്ല വരും തലമുറയ്ക്കും ഇവിടെ ജീവിക്കാൻ അവകാശം ഉണ്ട്.

