Hot Posts

6/recent/ticker-posts

കോട്ടയത്ത് യുവതിയെ കടയില്‍ വിളിച്ചുകയറ്റി പീഡിപ്പിച്ചു; 59-കാരന്‍ അറസ്റ്റില്‍

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


കോട്ടയം: വീട്ടിലേയ്ക്കുപോയ യുവതിയെ കടയിലേക്ക് വിളിച്ചുകയറ്റി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പുതുപ്പള്ളി ഇരവിനല്ലൂര്‍ തടത്തില്‍ വീട്ടില്‍ ഭാസ്‌കരനെയാണ് (59) കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ യു. ശ്രീജിത്ത്, എസ്.ഐ എം.എച്ച് അനുരാജ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.



ശനിയാഴ്ചയായിരുന്നു സംഭവം. അച്ഛന് ഉച്ചഭക്ഷണം നല്‍കിയശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയോരത്ത് പച്ചക്കറി വില്‍പ്പന നടത്തുന്ന പ്രതി പരിചയം നടിച്ച് പെണ്‍കുട്ടിയെ കടയിലേക്ക് വിളിച്ചുകയറ്റി. തുടര്‍ന്ന് യുവതിയുടെ കൈവശമിരുന്ന മൊബൈല്‍ ഫോണ്‍ വാങ്ങിയശേഷം പീഡിപ്പിക്കുകയായിരുന്നു.

മാനസികമായി തകര്‍ന്ന യുവതി മണിക്കൂറുകള്‍ക്കുശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
Reactions