Hot Posts

6/recent/ticker-posts

കോട്ടയത്തു നിന്നുള്ള സ്വിഫ്റ്റ് ബസ്‌ അപകടത്തിൽ പെട്ടു


മൈസൂരു; കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ് മൈസൂരുവിനടുത്ത് വച്ച് അപകടത്തിൽപ്പെട്ടത്, ബസ്‌ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് നിഗമനം.


നഞ്ചൻകോടിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ 5 യാത്രക്കാർക്കും

ഡ്രൈവർക്കും സാരമായി പരിക്കേറ്റു. ഇവരിൽ രണ്ടുപേർ സ്ത്രീകളാണ്. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.  37 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ ബസ്സിൽ ഉണ്ടായിരുന്നു.

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743



Reactions