Hot Posts

6/recent/ticker-posts

എൽഡിഎഫ് സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ഇകഴ്ത്തിക്കാട്ടുന്നതിനുള്ള കുതന്ത്രമാണ് സ്വർണ്ണക്കള്ളകടത്ത് ആരോപണം : സ്റ്റീഫൻ ജോർജ്


കോട്ടയം: എൽഡിഎഫ് സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങൾ ചർച്ച ചെയ്യാതിരിയ്ക്കുന്നതിനും രണ്ടാം പിണറായി സർക്കാരിൻ്റെ ജനസ്വീകാര്യത മറച്ചു വയ്ക്കുവാനും വേണ്ടി കരുതികൂട്ടിയുള്ള  ആക്രമണമാണ് സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വർ​ഗീയശക്തികളെ കൂട്ടുപിടിച്ച് യുഡിഫ് നടത്തുന്ന സമരമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ സ്റ്റീഫൻ ജോർജ്  പറഞ്ഞു.





ഈ മാസം 28 ന് വൈകുന്നേരം തിരുനക്കര മൈതാനത്തു ചേരുന്ന എൽഡിഎഫ് വിശദീകരണ യോഗത്തിൽ മുഴുവൻ പ്രവർത്തകരും പങ്കെടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം) കോട്ടയം നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്റ്റീഫൻ ജോർജ്. 


പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743


നിയോജക മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടൻ അദ്ധ്യഷത വഹിച്ചു. സ്റ്റിയറിംങ്ങ് കമ്മറ്റിയംഗം വിജി എം തോമസ്, രാജു ആലപ്പട്, ഐസക് പ്ലാപ്പള്ളിൽ, മോൻസി മാളിയേക്കൽ, ബാബു മണിമലപ്പറമ്പൻ, സുനിൽ പി വർഗ്ഗീസ്, രാഹുൽ രഘുനാഥ്, കിം​ഗ്സ്റ്റൺരാജ ,എൻ എം തോമസ്, സുരേഷ് വടവാതൂർ ,രൂപേഷ് പെരുമ്പള്ളിപ്പറമ്പിൽ , അജിത്ത് ചുങ്കം, ജോബ് സ്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.




Reactions