പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
തീക്കോയി: സംസ്ഥാനത്ത് ഏറ്റവുമധികം വേനൽമഴ പെയ്തിറങ്ങിയതു തീക്കോയിയിലാണ്. ഈ വർഷം മാർച്ച് ഒന്നു മുതൽ മേയ് 31 വരെ രണ്ടു മാസത്തിനിടെ പെയ്തത് 1422 മില്ലിമീറ്റർ മഴ. ഇക്കുറി കനത്ത മഴ പെയ്തെന്നു നാട്ടുകാരും പറയുന്നു. സാധാരണ മഴ പെയ്യുന്നതു പോലെയല്ല ഇത്തവണ പെയ്തത്. ഇടവേളകളിൽ വളരെപ്പെട്ടെന്ന് എത്തുകയും ശക്തമായി പെയ്തിറങ്ങുകയും ചെയ്തു.
ഇങ്ങനെ പെയ്യുമ്പോൾ ശക്തമായ വെള്ളമൊഴുക്കാണ്. ആറുകളിലും ചെറുതോടുകളിലും വെള്ളം പെട്ടെന്നു പൊങ്ങുന്നു. തീക്കോയി പ്രദേശത്തെ ജലസ്രോതസ്സുകൾ എല്ലാം നിറഞ്ഞുകിടക്കുകയാണ്.
വേനൽക്കാലത്തിന്റെ സമാപനമെന്നു കരുതുന്ന മേയ് അവസാനത്തിലും പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ മാർമല അരുവിയിൽ മഴക്കാലത്തെപ്പോലെ നീരൊഴുക്കുണ്ട്. മേഖലയിൽ കൂടുതൽ ആധുനിക നിരീക്ഷണ സംവിധാനങ്ങൾ വേണമെന്ന ആവശ്യം ശക്തമാണ്.

