പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പാലാ: പൂവത്തോട്ടിൽ വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. രക്ഷിക്കാനെത്തിയ അച്ഛനെ കോടാലികൊണ്ട് വെട്ടിയ അറുപതുകാരൻ അറസ്റ്റിൽ. പൂവത്തോട് കണ്ണംപുഴയിൽ വീട്ടിൽ ടോമിയെയാണ് പാലാ എസ്എച്ച്ഒ കെ പി തോംസൺ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ ടോമി പെൺകുട്ടിയെ കടന്നുപിടിക്കുകയും ബഹളം കേട്ട് രക്ഷിക്കാനെത്തിയ അച്ഛനെ കോടാലികൊണ്ട് വെട്ടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നീട് ബഹളം വെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ പാലാ എസ്എച്ച്ഒ കെ പി തോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു ടോമിയുടെ അതിക്രമം. ഈ സമയം പെൺകുട്ടിയും മറ്റൊരു കുട്ടിയുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അയൽപ്പത്ത് നിന്ന് വീട്ടിലെത്തിയ ടോമി മുൻവാതിലിൽ കൊട്ടിയ ശേഷം പിൻവാതിലിലൂടെ അതിക്രമിച്ച് കയറുകയായിരുന്നു.
പെൺകുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൽ കുട്ടി അലറിക്കരഞ്ഞതോടെ ശബ്ദം കേട്ട് അടുത്ത പുരയിടത്തിൽ ജോലി ചെയ്യുകയായിരുന്ന അച്ഛൻ ഓടിയെത്തുകയായിരുന്നു. ഇതോടെ ടോമി കയ്യിൽ കിട്ടിയ കോടാലി കൊണ്ട് അച്ഛനെ വെട്ടി. തുടർന്ന് പ്രതി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
നാട്ടുകാർ പൊലീസിൽ വിവരമറിയിച്ച ഉടൻ പിന്നീട് ബഹളം വെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ പാലാ എസ്എച്ച്ഒ കെ പി തോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.മുൻപും ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് സൂചന ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പോക്സോയ്ക്ക് പുറമേ വധശ്രമത്തിനും ഭവനഭേദനത്തിനും കേസെടുത്തതായി പാലാ എസ്എച്ച്ഒ കെപി തോംസൺ പറഞ്ഞു.

