Hot Posts

6/recent/ticker-posts

പ്രവിത്താനം എംകെഎം ആശുപത്രിയുടെ ആഭിമുഖ്യത്തിൽ രാമപുരത്ത് സൗജന്യ മെഡിക്കൽ ക്യാംപ്


രാമപുരം സെന്റ് അ​ഗസ്റ്റിൻസ് ഫൊറോന പള്ളി എകെസിസിയും പ്രവിത്താനം എംകെഎം ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുന്നു. ജൂൺ 26 ഞായറാഴ്ച രാവിലെ 7.45 മുതൽ ഉച്ചയ്ക്ക് 1 മണി വരെ രാമപുരം പള്ളി പാരിഷ് ഹാളിലാണ് ക്യാംപ്. പള്ളി വികാരി റവ. ഡോ ജോർജ്ജ് വർ​​ഗീസ് ഞാറക്കുന്നേൽ ക്യാംപ് ഉദ്ഘാടനം ചെയ്യും. 




എകെസിസി രാമപുരം പ്രസിഡന്റ് സജി മിറ്റത്താനി അധ്യക്ഷത വഹിക്കും.  രജിസ്ടേഷൻ ഫീസ്  സൗജന്യമാണ്. 


ക്യാപിൽ പങ്കെടുത്ത ശേഷം 7 ദിവസത്തിനുള്ളിൽ ആശുപത്രിയിൽ നേരിട്ടുള്ള ചികിത്സയ്ക്ക് ആദ്യത്തെ രജിസ്ട്രേഷൻ ഫീസ് സൗജന്യമാണ്. ക്യാംപിൽ മരുന്നുകളും സൗജന്യമായി ലഭിക്കും. 

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743


അസ്ഥിരോ​ഗം  (ഓർത്തോ) , ദന്തരോ​​ഗം , ജനറൽ മെഡിസിൻ, ഇഎൻടി, പൾമനോളജി (ശ്വാസകോശ രോ​ഗ വിഭാ​ഗം) എന്നീ വിഭാ​ഗങ്ങളിലാണ് പരിശോധന നടത്തുക.

Reactions