Hot Posts

6/recent/ticker-posts

സൗജന്യ മെഡിക്കൽ ക്യാമ്പ്

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


കാവുംകണ്ടം: കാവുംകണ്ടം ഇടവകയിലെ ഏകെസിസി, പിതൃവേദി, മാതൃവേദി, എസ്എംവൈഎം സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രവിത്താനം എംകെഎം ആശുപത്രിയുടെ സഹകരണത്തോടെ 12 ഞായറാഴ്ച രാവിലെ 8 മണി മുതൽ 12:30 വരെ കാവുംകണ്ടം പാരിഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. 



കാവുംകണ്ടം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പഞ്ചായത്ത്‌ മെമ്പർ ഗ്രേസി ജോർജ് പുത്തൻകുടിലിൽ, മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഓർത്തോ വിഭാഗം, ശ്വസകോശ വിഭാഗം, ദന്തരോഗ വിഭാഗം, ഇഎൻറ്റി വിഭാഗം, ജനറൽ മെഡിസിൻ  എന്നിവയുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്. 

ഡോ. ഡിജു ജേക്കബ്, ഡോ. അജിത് തോമസ് പി, ഡോ. രാഹുൽ റ്റി ഉലഹന്നാൻ, ഡോ. ജ്വാല സി ചിറമ്മേൽ, ഡോ. അമൃത മുരളി, സുമി ഫിലിപ്പ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകും. ഡേവിസ് കല്ലറക്കൽ, ജോജോ പടിഞ്ഞാറയിൽ, അഭിലാഷ് കോഴിക്കോട്ട്, ജോയൽ ആമിക്കാട്ട്, ആര്യ പീടികയ്ക്കൽ, ലിസി ജോസ് ആമിക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Reactions