Hot Posts

6/recent/ticker-posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ



മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പ്ലസ് 2 വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ശാസ്താംകോട്ട പെരുവേലിക്കര സ്വദേശിയായ വിഘ്‌നേഷ്നെയാണ് അറസ്റ്റ് ചെയ്തത്. 




ചൊവ്വാഴാഴ്ച കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നുമാണ് മുണ്ടക്കയം സി.ഐ ഷൈൻകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ  പിടികൂടിയത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ മുണ്ടക്കയത്തെ വീട്ടിലെത്തി ഒരു വർഷമാ യി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. 

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743


വല്യമ്മയ്ക്കൊപ്പം താമസിക്കുന്ന പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. ശാരീരീക ഉപദ്രവം നടത്തിയതോടെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.


Reactions