അരുവിത്തുറ: സെന്റ് ജോര്‍ജസ് കോളേജില്‍ എംജി സര്‍വ്വകലാശാലയുടെ ബിരുദ (യു.ജി) ബിരുദാനന്തരബിരുദ (പി.ജി) എകജാലകം അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഹെല്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു.
എംജി സര്‍വ്വകലാശാലയുടെ വിവധ ബിരുദ, ബിരുദാനന്തരബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണെന്ന് കോളേജ് അധികൃതർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- ഫോണ്‍: 9446119502, 9447506724



