Hot Posts

6/recent/ticker-posts

നെല്ലിക്കുഴി ഗവ: ഹൈസ്ക്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം



കേരളത്തിലെ ശബ്ദ കലാകാരന്മാരുടെ കൂട്ടായ്മയായ "നാവ്" നെല്ലിക്കുഴി ഗവ: ഹൈസ്ക്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും 24 സ്റ്റുഡന്റസ് ടി വി യിലെ വാർത്ത അവതാരകരേയും അനുമോദിച്ചു.




സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വിഴിക്കത്തോട് ജയകുമാർ അധ്യക്ഷത വഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്, ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ മുഹമ്മദ്, സി.പി.ഐ എം നെല്ലിക്കുഴി ലോക്കൽ സെക്രട്ടറി ഹസൈനാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ തുടങ്ങിയവർ പങ്കെടുത്തു. 

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743



സംഘടനയുടെ സംസ്ഥാന ട്രഷറർ അശ്വതി മധു മുഖ്യ പ്രഭാഷണവും സ്കൂൾ എച്എം ശാന്ത പി അയ്യപ്പൻ, പിടിഎ  പ്രസിഡന്റ് അലി നെല്ലിക്കുഴി എന്നിവർ ആശംസകളും അർപ്പിച്ചു. ഷറഫ് നെല്ലിക്കുഴി സ്വാഗതവും അബു പാറയിൽ കൃതജ്ഞതയും രേഖപ്പെടുത്തിയ വേദിയിൽ മുഖ്യ ആകർഷണമായി പ്രശസ്ത കവി കെ കെ വിശ്വംഭരന്റെ കവിതാലാപനവും നടന്നു.


Reactions