Hot Posts

6/recent/ticker-posts

ചിറ്റാർ ബൈപാസ് നവീകരണം പൂർത്തിയായി


പാലാ: ചിറ്റാർ - പേണ്ടാനംവയൽ ബൈപാസ് റോഡിൽ നടത്തിവന്നിരുന്ന നവീകരണ പദ്ധതികൾ പൂർത്തിയായി. പാലാ- രാമപുരം, പാലാ- ഉഴവൂർ റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബൈപാസ് റോഡിൽ ഗതാഗത തിരക്ക് ഏറിയതോടെ അപകടരഹിതമായ ഇരുനിര വാഹനയാത്ര സുരക്ഷിതമാക്കുവാൻ വീതി വർദ്ധിപ്പിച്ചു.




സംരക്ഷണഭിത്തികൾ തകർന്നത് പുനർനിർമ്മിക്കുകയും പാർശ്വങ്ങൾ ഇരുവശവും കോൺക്രീറ്റ് ചെയ്ത് നവീകരിക്കുകയും ചെയ്തു. കാൽനടയാത്രക്കാർക്ക് സുരക്ഷിത യാത്രയ്ക്ക് സഹായകരമായി റോഡിൻ്റെ വീതി വർദ്ധിപ്പിക്കുകയും ചെയ്തു. 

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743


ഇതോടെ വാഹന പാർക്കിംഗിനും സൗകര്യം ലഭിച്ചു. ജോസ്.കെ.മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 22 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണ പദ്ധതികൾ നടപ്പാക്കിയത്.


Reactions