Hot Posts

6/recent/ticker-posts

പാലായിൽ ഇൻഫോ പാർക്കും ഫുഡ് പാർക്കും അനുവദിക്കണം: മാണി സി കാപ്പൻ



പാലാ: പാലായിൽ ഇൻഫോ പാർക്കും ഫുഡ് പാർക്കും അനുവദിക്കണമെന്ന് മാണി സി കാപ്പൻ എംഎൽഎ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു വ്യവസായ മന്ത്രിക്ക് നിവേദനം നൽകിയിരുന്നതായും എംഎൽഎ പറഞ്ഞു.



പാലാ കേന്ദ്രീകരിച്ചു ഇൻഫോപാർക്ക് അനിവാര്യമാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. ഒട്ടേറെയാളുകൾക്കു ഇതുമൂലം പ്രയോജനം ലഭിക്കും. പാലായുടെ വികസനത്തിന് ഇൻഫോ പാർക്ക് വഴിതെളിക്കുമെന്നും കാപ്പൻ പറഞ്ഞു.

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743


ഫുഡ് പാർക്കിൽ ഉത്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. ഇവ മൂല്യവർദ്ധിത ഉത്പന്നങ്ങളായി മാറ്റാനും അതുവഴി കർഷകരുടെ ജീവിതം മെച്ചപ്പെടുത്താനും സഹായിക്കും. സമീപത്തുള്ള കൊച്ചിൻ എയർപോർട്ടും കൊച്ചി തുറമുഖവും വഴി കയറ്റുമതിയും സാധ്യമാകുമെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. ഇൻഫോ പാർക്കും ഫുഡ് പാർക്കും അനന്ത സാധ്യതകൾ തുറന്നു തരുമെന്നും അദ്ദേഹം പറഞ്ഞു.


Reactions