പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പാലാ: കെഎസ്ആർടിസി ഡിപ്പോയിലെ മുൻ എം പാനൽ കണ്ടക്ടർ അത്മഹത്യ ചെയ്തു. വൈക്കം ബ്രഹ്മമംഗലം സ്വദേശി ഷിബുവാണ് ആത്മഹത്യ ചെയ്തത്.
ഷിബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെ നാളായി ജോലി ഇല്ലാത്തതിനാൽ ഷിബു മനോവിഷമത്തിൽ ആയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

