മേലുകാവ് പഞ്ചായത്തിനെ ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചു. മാലിന്യ സംസ്കരണത്തിൽ ഈരാറ്റുപേട്ട ബ്ലോക്കിൽ മുന്നിൽ നിൽക്കുന്ന പഞ്ചായത്ത് കൂടിയാണ് മേലുകാവ്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെആർ അനുരാഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹരിത പഞ്ചായത്ത് ഉദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് സി വടക്കേൽ ഉദ്ഘാടന കർമം നിർവഹിച്ചു.
ജില്ലാപഞ്ചായത്തംഗം ഷോൺ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. മികച്ച പ്രവർത്തനം നടത്തിയ ഹരിതകർമ സേനാംഗങ്ങൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.
വിവിധ വിഷയങ്ങളിൽ വിദഗ്ദർ ക്ലാസുകളും എടുത്തു. മികച്ച നേട്ടം കൈവരിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച ചാർജ് ഓഫീസർ വി.ഇ.ഒയെ പ്രശംസാഫലകം നല്കി ആദരിച്ചു.



