തീക്കോയി വാഗമൺ റോഡിൽ എട്ടാം മൈൽ ഭാഗത്ത് റോഡിന്റെ തിട്ടയിടിഞ്ഞു. രാത്രിയിൽ വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു.
വലിയ പാറക്കല്ലുകളും മണ്ണും അടിഞ്ഞ് റോഡിലുണ്ടായ തടസ്സം ഗ്രാമ പഞ്ചായത്തംഗം മോഹനൻകുട്ടപ്പന്റെ നേതൃത്വത്തിൽ ജെ.സി ബി ഉപയോഗിച്ചു രാത്രിയിൽ തന്നെ മാറ്റി. ഈ ഭാഗത്ത് ഇനിയും മണ്ണ് ഇടിയാൻ സാധ്യതയുണ്ട്.



