പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
ചെള്ള് പനി അഥവാ സ്‌ക്രബ് ടൈഫസ് ബാധിച്ച് കേരളത്തില്‍ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാക്ടീരിയ കാരണം ഉണ്ടാകുന്ന ഈ രോഗം വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ മരണത്തിന് കാരണമാകും വിധത്തില്‍ ഗുരതരമായേക്കാം.എലി, അണ്ണാൻ തുടങ്ങിയ മൃഗങ്ങളിലെ ചെള്ളുകളാണ് മനുഷ്യരില്‍ ഈ രോഗം പരത്തുന്നതിന് കാരണമാകുന്നത്. മൃഗങ്ങളിലുണ്ടാകുന്ന ചെള്ള്, പേന്‍ തുടങ്ങിയ ജീവികള്‍ മനുഷ്യനെ കടിച്ചാല്‍ ഈ രോഗമുണ്ടാകും.
ചെള്ളിന്റെ കടിയേറ്റ സ്ഥലത്തു നിന്നും ബാക്ടീരിയ രക്തത്തിലേയ്ക്ക് കടന്ന് ഇവ പെരുകി ശരീരത്തില്‍ വളരുന്നു. ഇത് കടിച്ച് രണ്ടാഴ്ചക്കകം രോഗലക്ഷണം ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നു. ശരീരത്തില്‍ വരുന്ന കറുത്ത പാടുകളാണ് പ്രധാന ലക്ഷണം. ഇതിനൊപ്പം തലവേദന, പനി, ചുമ, പേശീവേദന, ദഹന പ്രശ്‌നം, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങളും സാധാരണയായി കണ്ടു വരുന്നു. രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ ശ്വേതാണുക്കളുടെ കുറവനുഭവപ്പെടുന്ന ല്യൂക്കോപീനീയ എന്ന അവസ്ഥയുണ്ടാകുന്നു. രോഗത്തിന്റെ അവസാന ഘട്ടത്തില്‍ എന്‍സൈഫലൈറ്റിസ്, മയോകാര്‍ഡിറ്റിസ്, ന്യൂമോണിറ്റിസ് തുടങ്ങിയവ കണ്ടു വരുന്നു.
രോഗം തുടക്കത്തില്‍ കണ്ടെത്തിയാല്‍ ചികിത്സയും എളുപ്പമാകും. ചെള്ളു കടി എല്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. ഇത് മൃഗങ്ങളില്‍ നിന്നാണെങ്കിലും മറ്റ് എവിടെ നിന്നാണെങ്കിലും. ആന്റി ബയോട്ടിക് ചികിത്സയാണ് ഇതിന് നല്‍കി വരുന്നത്. തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാവുന്ന ഈ അവസ്ഥ ഗുരുതരമായാല്‍ മരണത്തിലേയ്ക്ക് വരെ നയിക്കുന്നതായതിനാല്‍ വെറുമൊരു പനിയെന്ന രീതിയില്‍ നിസാരമാക്കി തള്ളാതിരിയ്ക്കുക.

