Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ പുനർനിർമാണം ആവശ്യപ്പെട്ട് വ്യാപാരികൾ പ്രതിഷേധത്തിന്


പാതിവഴിയിൽ നിലച്ച ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി വാഗമൺ യൂണിറ്റാണ് പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്.




പൊട്ടിപൊളിഞ്ഞു നാമാവശേഷമായ ഈ റോഡിന്റെ നിർമാണം വൈകുന്നതിൽ പ്രതിഷേധം വ്യാപകമാണ്. റോഡിന്റെ പല ഭാഗങ്ങളിലും കാൽനടയാത്രയും വാഹനയാത്രയും ഒരേപോലെ ദുഷ്കരമാണ്.

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743





Reactions