വലവൂർ ഗവ യുപി സ്കൂളിൽ പാലാ സെൻ്റ് തോമസ് കോളേജിലെ ഉന്നത് ഭാരത് അഭയാൻ സെൽ യോഗാദിനാചരണം നടത്തി. തലച്ചോറിലെ വിഷ വസ്തുകകൾ ഇല്ലാതാക്കാനും ഏകാഗ്രതയും ഉന്മേഷവും പ്രദാനം ചെയ്യുന്ന കോശങ്ങളെ ഉത്തേജിപ്പിക്കുവാനും നല്ല ഉറക്കത്തിന് സാധിക്കുമെന്ന് ഇടുക്കി പ്രകൃതിശക്തി ക്ലിനിക് ഓഫ് നാച്ചുറൽ മെഡിസിനിലെ ഡോക്ടർ സുവിത് വി ദാസ് ചടങ്ങിൽ പറഞ്ഞു.
പ്രാണായാമത്തിൽ തുടങ്ങി വൃക്ഷാസനം, പവന മുക്താസനം, പത്മാസനം എന്നിങ്ങനെ വിവിധങ്ങളായ യോഗാസനമുറകളെ രസകരമായ രീതിയിൽ അദ്ദേഹം കുട്ടികൾക്ക് പരിചയപ്പെടുത്തി. സ്കൂൾ തലത്തിൽ കുട്ടികളുടെ ആരോഗ്യ ക്രമീകരണത്തിനായി അമ്മമാർക്ക് ബോധവത്കരണ ക്ലാസ്സ് നൽകുന്നതിന്റെയും നല്ല ഭക്ഷണ ശീലങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച്
യോഗം ഉദ്ഘാടനം ചെയ്ത് കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഞ്ചു ബിജു പറഞ്ഞു.





