പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
നയന്‍താരയുടേയും വിഘ്‌നേഷ് ശിവന്റേയും വിവാഹമാണ് സിനിമാമേഖലയിലെ ഇപ്പോഴത്തെ ഏറ്റവും വലിയ ചർച്ചാവിഷയം.
പ്രചരിക്കുന്ന വാർത്തകൾ ശരിയാണെങ്കിൽ ജൂണ്‍ 9 നാകും കല്യാണം. വര്‍ഷങ്ങളായി നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മില്‍ പ്രണയത്തിലാണ്. ആദ്യം തുറന്ന് പറയാന്‍ ഇരുവരും തയ്യാറായില്ലെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ഒന്നിച്ചുള്ള യാത്രാ ചിത്രങ്ങളും നയന്‍താരയ്‌ക്കൊപ്പമുള്ള കേരള സന്ദര്‍ശനവും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
താരങ്ങളുടെ വിവാഹം കഴിഞ്ഞുവെന്ന് തരത്തിലുളള വാര്‍ത്തകളും ഇതിനോടകം തന്നെ പല തവണ പ്രചരിച്ചിട്ടുണ്ട്. ഈ അടുത്ത ഇടയ്ക്ക് നെറുകില്‍ സിന്ദൂരം ചാര്‍ത്തി വിക്കിയ്‌ക്കൊപ്പമുള്ള നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എന്നാല്‍ ഇത്തവണയും വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വിവാഹത്തെ കുറിച്ചുള്ള സൂചന താരങ്ങള്‍ തന്നെ നല്‍കിയിട്ടുണ്ട്.
വിവാഹത്തിനായുള്ള തയ്യാറെടുപ്പുകള്‍ ഏകദേശം കഴിഞ്ഞെന്നാണ് വിവിധ സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. താരവിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ കല്യാണ വേദി മാറ്റിയെന്ന റിപ്പോർട്ടും പ്രചരിക്കുന്നുണ്ട്.
വിവാഹവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന കാര്യങ്ങള്‍ക്കാന്നും താരങ്ങളുടെ പ്രതികരണം ഉണ്ടായിട്ടില്ലെങ്കിലും ഉടന്‍ തന്നെ കല്യാണം നടക്കുമെന്നുള്ള കാര്യം ഉറപ്പാണ്. കഴിഞ്ഞ ദിവസം നടന്ന ഒരു പുരസ്‌കാരദാന ചടങ്ങളില്‍ താരങ്ങള്‍ ഇത് സൂചിപ്പിച്ചിരുന്നു. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നാവാന്‍ പോകുന്നത്.



