Hot Posts

6/recent/ticker-posts

വാഹനാപകടം; മരിച്ചയാളെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്


മേലുകാവ് സ്വദേശി ഏഴുകുംകണ്ടത്തിൽ ചാക്കോ എന്ന് വിളിക്കുന്ന റിൻസ് സെബാസ്റ്റ്യനാണ് മരിച്ചത്. രാവിലെ 11.30 ഓടെയായിരുന്നു അപകടം. ഈരാറ്റുപേട്ടയിൽ നിന്നും മേലുകാവ് ഭാ​ഗത്തേയ്ക്ക് ​ഗ്യാസ് സിലിണ്ടറുമായി പോയ വാഹനം തൊടുപുഴയിൽ നിന്നും എരുമേലിയിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചറിൽ ഇടിക്കുകയായിരുന്നു. 




വാനിനുള്ളിൽ കുടുങ്ങിയ റിൻസിനെ ഈരാറ്റുപേട്ട ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പിക്കപ്പ് റോഡിൽ തെന്നി ബസിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. 




ഇന്ത്യൻ ​ഗ്യാസിന്റെ മേലുകാവ് കോണിപ്പാട് വിതരണ ഏജൻസിയിലെ ജീവനക്കാരനാണ് മരിച്ച റിൻസ്. ബസിലെ 4 യാത്രക്കാർക്കും പരുക്കുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ഏറെ പണിപ്പെട്ടാണ് റിൻസിനെ പുറത്തെടുത്തത്. 



Reactions