Hot Posts

6/recent/ticker-posts

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് അംഗങ്ങൾക്കായി ഏകദിന ശിൽപശാല


അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളജിൽ അനദ്ധ്യാപക ജീവനക്കാർക്കായി ഐ.ക്യൂ.എ.സി യുടെ അഭിമുഖ്യത്തിൽ "റീവാമ്പ് 2022" ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡെപ്യുട്ടി ഡയറക്ടറും കോട്ടയം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പലുമായ ഡോ. ആർ പ്രഗാഷ് ശിൽപശാല ഉദ്ഘാടനം ചെയ്തു. 



കോളേജ് മാനേജർ വെരി റവ. ഡോ. അഗസ്‌റ്റ്യൻ പാലയ്ക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ്ജ് പുല്ലുകാലായിൽ, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, സൂപ്രണ്ട് ജോബി അലക്സ്സ് തുടങ്ങിയവർ സംസാരിച്ചു. 



ശിൽപശാലക്ക് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷൻ മുൻ സീനിയർ സൂപ്രണ്ട് ബാബു എം.പി, ജൂനിയർ സൂപ്രണ്ട് ഷൈൻ കെ.എസ്സ് തുടങ്ങിയവർ നേതൃത്വം നൽകി.


Reactions