Hot Posts

6/recent/ticker-posts

തീക്കോയി സഹകരണ ബാങ്ക് ഇലക്ഷൻ ഞായറാഴ്ച


തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്കിലേയ്ക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് ജൂലൈ 24 ഞായറാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ തീക്കോയി സെന്റ് മേരീസ് എൽ പി സ്കൂളിൽ നടക്കും. 



യുഡിഎഫ് നേതൃത്വത്തിലുള്ള നിലവിൽ ബാങ്ക് ഭരിക്കുന്ന സഹകരണ ജനാധിപത്യ മുന്നണിയും ഇടതുപാനൽ ആയ സഹകരണ സംരക്ഷണ മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സിപിഐയുടെ പഞ്ചായത്ത് അംഗം സ്വതന്ത്രനായി മത്സരരംഗത്തുണ്ട്.



ബിജെപി രണ്ട്, സ്വതന്ത്രർ രണ്ട് എന്നിങ്ങനെ ആകെ മുപ്പത്തി ഒന്ന് സ്ഥാനാർഥികൾ ആണുള്ളത്. കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി യുഡിഎഫ് ഭരണത്തിലാണ് ബാങ്ക്. കേരള ജനപക്ഷം യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു.


വോട്ടർമാർക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും കള്ള വോട്ടും മറ്റു ക്രമക്കേടുകളും തടയുന്നതിന് ബാങ്കിൽ നിന്നും നൽകിയ തിരിച്ചറിയൽ കാർഡിനൊപ്പം ഫോട്ടോ പതിച്ച മറ്റൊരു തിരിച്ചറിയൽ രേഖ കൂടി ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.  

Reactions