തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനോടനുബദ്ധിച്ചു യുഡിഎഫിന്റെ നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണിയുടെ ഇലക്ഷൻ കമ്മിറ്റി ഓഫീസ്സിൽ സാമൂഹ്യവിരുദ്ധന്റെ ആക്രമണം.
ഇയാൾ ഓഫീസിനു മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡ് ചവിട്ടി മറിച്ച് കത്തികൊണ്ട് കുത്തി കീറി അസഭ്യം പറഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇയാൾക്കെതിരെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും നിരന്തരം പരാതികൾ ഉള്ളതാണ്.
സംഭവത്തിൽ പ്രതിയായ കായംകുളം സ്വദേശിയായ വിവേക് കുഞ്ഞുമോൻ എന്നയാൾ തീക്കോയി ടൗണിൽ തേപ്പുകട നടത്തുന്നയാളാണ്.
സ്ഥലത്തെത്തിയ ഈരാറ്റുപേട്ട എസ് എച്ച് ഒ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത ക്രിമിനലായ ഇയാൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. സംഭവത്തിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.








