Hot Posts

6/recent/ticker-posts

പ്രേക്ഷകരെ ഞെട്ടിച്ച് ഫിറോസ് ചുട്ടിപ്പാറ; ഇത്തവണ 'അനാക്കോണ്ട ഗ്രിൽ' !


വ്യത്യസ്തമായ രുചികളും പാചകരീതികളും അവതരിപ്പിച്ച് ശ്രദ്ധ നേടിയ വ്ലോഗറാണ് പാലക്കാട് സ്വദേശിയായ ഫിറോസ് ചുട്ടിപ്പാറ. നിരവധി പ്രേക്ഷകരാണ് ഫിറോസിന്റെ വീഡിയോകൾക്കുള്ളത്. എന്നും വ്യത്യസ്തമായ വിഭവങ്ങളുമായി സബ്സ്ക്രൈബേഴ്സിന് മുന്നിലെത്തുന്ന ഫിറോസിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഇന്തോനേഷ്യയിൽ പോയി പെരുമ്പാമ്പിനെ ചുട്ടിരിക്കുകയാണ് ഫിറോസ്.



35 കിലോ ഭാരം വരുന്ന കൂറ്റൻ അനാക്കോണ്ട പാമ്പിനെയാണ് ഫിറോസും സംഘവും കനലില്‍ ചുട്ടെടുക്കുന്നത്. ഇതിന്‍റെ തൊലിയുരിക്കുന്നത് തൊട്ട് കരിയുപയോഗിച്ച് ചുട്ടെടുക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.




ഒടുവില്‍ തയ്യാറായ പാമ്പ് ഗ്രില്‍ എല്ലാവരും കൂടി ഒരുമിച്ച് കഴിക്കുകയാണ്. ഫിറോസ് ഒഴികെ എല്ലാവരും ഇത് രുചിച്ചുനോക്കുന്നത് വീഡിയോയില്‍ കാണാം. മലയാളികളും ഇക്കൂട്ടത്തിലുണ്ട്. എല്ലാവരും ഈ വിഭവത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് നല്‍കുന്നത്. 


എന്നാല്‍ ഇന്ത്യയില്‍ പാമ്പുകളെ ഇത്തരത്തില്‍ പാകം ചെയ്യാൻ സാധിക്കില്ല. കാരണം ഇവിടെ ഇത് നിയമവിരുദ്ധമാണ്. ഇക്കാര്യം ഫിറോസ് പ്രത്യേകം വീഡിയോയില്‍ പരാമര്‍ശിക്കുന്നുമുണ്ട്. ദിവസങ്ങൾക്ക് മുൻപ് പെരുമ്പാമ്പിനെ ചുടാൻ ഇന്തോനേഷ്യയിലേക്ക് പോകുന്നു എന്ന് പറഞ്ഞു ഫിറോസ് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 

Reactions