Hot Posts

6/recent/ticker-posts

ഗ്രാൻഡ് പേരന്റ്സ് ഡേ ഗ്രാന്റാക്കി കാവുംകണ്ടം ഇടവക


കാവുംകണ്ടം: മുത്തശ്ശി മുത്തച്ചന്മാർക്ക് വേണ്ടിയുള്ള രണ്ടാമത് ആഗോള ദിനത്തോടനുബന്ധിച്ച് കാവുകണ്ടം ഇടവകയിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി. ഇടവകയിലെ ഏറ്റവും പ്രായം കൂടിയ മാളിയേക്കൽ ദേവസ്യ ഔസേപ്പിനെയും (കുട്ടിച്ചേട്ടൻ ) ഉറുമ്പുകാട്ട് ത്രേസ്യാമ്മ സിറിയക്കിനെയും ആദരിക്കുകയും ഇടവകയുടെ ഉപഹാരം വികാരി ഫാ. സ്കറിയ വേകത്താനം സമ്മാനിക്കുകയും ചെയ്തു. 



കുടുംബ കൂട്ടായ്മ പ്രസിഡന്റ് ഡേവിസ് കല്ലറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ഇടവകയിലെ പതിനാല് കുടുംബ കൂട്ടായ്മ വാർഡുകളിലും  ഏറ്റവും പ്രായം കൂടിയ വ്യക്തികളെ ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. 




ബിജു കോഴിക്കോട്ട്, ജോസ് കോഴിക്കോട്ട്, ഡേവിസ്‌ കല്ലറക്കൽ, സിസ്റ്റർ ക്രിസ്റ്റിൻ പാറേന്മാക്കൽ, അഭിലാഷ് കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Reactions