കാവുംകണ്ടം: കാവുംകണ്ടം ഇടവകയിലെ ഡി സി എം എസ് കുടുംബ സംഗമം ജൂലൈ 24 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കാവുംകണ്ടം പാരിഷ് ഹാളിൽ നടത്തും. പ്രസിഡന്റ് ലൈജു ജോസഫ് താന്നിക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിക്കും. വികാരി ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തും.
ഡിസിഎംഎസ് പാലാ രൂപത ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ് ക്ലാസ്സ് നയിക്കും. ഡി സി എം എസ് പാലാ രൂപത പ്രസിഡന്റ് ബിനോയി ജോസഫ് അമ്പലത്തട്ടേൽ ചർച്ചയ്ക്ക് നേതൃത്വം നൽകും. ബെന്നി കുന്നേൽ, ഡിനിൽ പാതിരിയിൽ, ബീന കടയിൽപുത്തൻവീട്, സാലി പാതിരിയിൽ തുടങ്ങിയവർ പ്രസംഗിക്കും.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ, സമ്മാനദാനം, സ്നേഹവിരുന്ന്. സിജുമോൻ കരിഞ്ഞാങ്കൽ, ജിത്തുമോൻ കുന്നുംപുറം, സിന്ധു രവി കരിഞ്ഞാങ്കൽ, ജിൻസി സജി കുമ്മനിയിൽ, ടിന്റു ഷിബു പുളിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.






