കടുത്തുരുത്തി: കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ കാണക്കാരി പഞ്ചായത്ത് 13-ാം വാർഡ് കുറുമുള്ളൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കേരള കോൺ (എം) ലെ എസ്. വിനീത വിജയിച്ചു. 216 വോട്ട് ഭൂരിപക്ഷത്തിലാണ് വിജയം.
15 അംഗ പഞ്ചായത്ത് കേരള കോൺ (എം) നേതൃത്വത്തിൽ എൽ.ഡി.എഫ് ആണ് ഭരിക്കുന്നത്. കേരള കോൺ. (എം) 5, സി.പി.എം- 4, സി.പി.ഐ-1, എൻ.സി.പി- 1, ബി.ജെ.പി- 1, യു.ഡി.എഫ്- 3 എന്നിങ്ങനെയാണ് കക്ഷിനില.
വിജയിച്ച വിനീതയെ കേരള കോൺ (എം) ചെയർമാൻ ജോസ് കെ മാണി എം.പി, തോമസ് ചാഴികാടൻ എം.പി, ചീഫ് വിപ്പ് ഡോ.എൻ.ജയ് രാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി എന്നിവർ അഭിനന്ദിച്ചു.







